ക്ഷേത്ര ഐതിഹ്യം

ഏകദേശം 640 വർഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ ആദികഥ, ഭക്തിശ്രദ്ധയോടും തപസ്സുമായി ഭഗവതിയെ കാട്ടിലൂടെ പിന്തുടർന്ന മൂന്ന് മുത്തശ്ശിമാരുടെ അനുഭവത്തിലാണ് ആരംഭിക്കുന്നത്. പരിയാനംപറ്റയും പൂക്കോട്ടു കാളികാവും മലകയറി സന്ദർശിച്ച ശേഷം അവർ ദിവ്യാനുഭവം അനുഭവിച്ച് വിശ്രമിച്ച സ്ഥലത്ത്, ഭഗവതിയുടെ സാന്നിധ്യം ഉറപ്പാക്കി നാട്ടുകാരെ അറിയിക്കുന്നു. അതിനുവേണ്ടി പ്രദേശത്തെ വരിക്കാശ്ശേരി മനക്കാർ ക്ഷേത്രം പണിതത് ഇന്നത്തെ മൂലസ്ഥാനമായി മാറുകയും, പിന്നീട് വലിയ ക്ഷേത്രം അതിനടുത്ത് നിർമിക്കപ്പെടുകയും ചെയ്തു. ഇന്നത്തെ ക്ഷേത്രം ഭക്തിസാന്ദ്രമായ അന്തരീക്ഷവും സൗകര്യപ്രദമായ നിർമാണവുമായി ഗ്രാമത്തിന്റെ ആധ്യാത്മിക കേന്ദ്രമായി നിലകൊള്ളുന്നത്.

ക്ഷേത്ര വഴിപാടുകൾ

പുഷ്‌പാഞ്‌ജലി

കൂപ്പുകൈകളോടെ ദേവന് പൂക്കൾ അർപ്പിക്കുക.

🪔
സൂക്ത പുഷ്‌പാഞ്‌ജലി

വേദമന്ത്രങ്ങളോടൊപ്പം ദേവിക്ക് പുഷ്പങ്ങൾ സമർപ്പിക്കുന്നു.

രക്തപുഷ്പാഞ്ജലി

ദോഷ പരിഹാരത്തിനും ആഗ്രഹസാഫല്യത്തിനും അഭീഷ്ടസിദ്ധിക്കും.

വാഹനപൂജ.

ഐശ്വര്യത്തിനും, സുരക്ഷിതത്വത്തിനും വേണ്ടി.

🐘
ഗണപതി പൂജ

വിഘ്നങ്ങൾ അകറ്റാനും ഐശ്വര്യം നേടാനും.

ഗുരുതി പുഷ്പാഞ്ജലി

ദേവീ പ്രസാദത്തിനായി ചെയ്യാവുന്ന ഏറ്റവും ഉത്തമമായ വഴിപാട്.

Past Events

sree keezhur kalikav event thumb
15

Feb

മുപ്പെട്ടു ഞായർ
  • 05:30 AM - 02:00 PM

അമ്മേ ശരണം ..... ദേവീ ശരണം.🙏 ഈ വരുന്ന 15.02.2026(കൊല്ലവർഷം 1201 കുംഭം 3) നമ്മുടെ ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രത്തിൽ കുംഭ മാസത്തിലെ മുപ്പട്ടു ഞായറാഴ്ചയാണ്. എല്ലാ മാസത്തേയും പോലെ "ദാരിക വധം പാട്ടും" പ്രത്യേക പൂജാകർമ്മങ്ങളും തുടർന്ന് പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ്.ഈ മാസത്തെ പ്രസാദ ഊട്ട് സമർപ്പിക്കുന്നത് :- 1 ) ശ്രീമതി ശാന്തകുമാരി W/o ശ്രീ വേണുഗോപാൽ, പാറ്റയിൽ, കിഴൂർ 2) ശ്രീ മാധവ് മണികണ്ംൻ, ഊരത്തിൽ, കിഴൂർ 3) ശ്രീ അരുൺ ഗോപാലകൃഷ്ണൻ, കിഴുപ്പാടത്ത്,കിഴൂർ അവരുടെ എല്ലാ കുടുംബാംഗങ്ങൾക്കും ഭഗവതി എല്ലാവിധ നന്മകളും സർവ്വൈശ്വര്യങ്ങളും, അനുഗ്രഹങ്ങളും പ്രദാനം ചെയ്യട്ടെ എന്ന് ദേവീ നാമത്തിൽ പ്രാർത്ഥിക്കുന്നു എല്ലാ ഭക്തജനങ്ങളേയും ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രസന്നിധിയിലേയ്ക്ക് ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു 🙏 ഭരണസമിതി

sree keezhur kalikav event thumb
12

Feb

ഉച്ചാറൽ വേല
  • 05:30 PM - 07:30 PM

അമ്മേ ശരണം..... ദേവി ശരണം🙏 നാളെ , 2025 ഫെബ്രുവരി 12 വ്യാഴം, ശ്രീ കിഴുർ കാളികാവ് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ *ഉച്ചാറൽ വേല എന്ന് വിശേഷിക്കപ്പെട്ടുള്ള ' ആദ്യത്തെ പൂര മഹോത്സവം " ആഘോഷിക്കുകയാണ് . ഒരു ആർട്ടിഫിഷ്യൽ ഗജവീരൻ്റെ അകംപടിയോടെയും വാദ്യഘോഷങ്ങളോടെ, ഭക്തിയുടെ നിറവിൽ നാളെ വൈകീട്ട് 5:30 മണിക്ക് കതിർ കുലകൾ ഭക്തിയോടെ അമ്മക്ക് സമർപ്പിക്കുന്നതായിരിക്കും. തുടർന്ന് പ്രത്യേക പൂജകളം വാദ്യഘോഷങ്ങളോടെ ക്ഷേത്ര പ്രദക്ഷിണവും, പ്രസാദ വിതരണവും ഉണ്ടായിരിക്കുന്നതാണ് ഈ ധന്യ മുഹൂർത്തതിൽ ഭഗവതിയുടെ എല്ലാ വിധ അനുഗ്രഹാശ്ശിസ്സുകൾക്കും പാത്രീഭുതരാകുവാൻ തട്ടകത്തെ എല്ലാ ഭക്തജനങ്ങളേയും ശ്രീ കിഴൂർ കാളികാവ് ഭഗവതി ക്ഷേത്ര സന്നിധിയിലേയ്ക്ക് ഭക്ത്യാദരപൂർവ്വം സ്വാഗതം ചെയ്യുന്നു.🙏 ഭരണസമിതി

sree keezhur kalikav event thumb
27

Jan

പ്രതിഷ്ഠാ ദിനവും പൊങ്കാല സമർപ്പണവും
  • 05:00 AM - 02:00 PM

പ്രതിഷ്ഠാ ദിനവും പൊങ്കാല സമർപ്പണവും കിഴൂർ കാളികാവ് ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പ്രതിഷ്ഠാദിനവും പൊങ്കാല സമർപ്പണവും ഈ വരുന്ന 27.01.2026 ചൊവ്വാഴ്ച ( 1201 മകരം 13 ന് ) വിപുലമായ പരിപാടികളോടെ ക്ഷേത്രം തന്ത്രി താന്ത്രികോത്തമ ബ്രഹ്മശ്രീ പനാവൂർ ദിവാകരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്നു. രാവിലെ 5 മണിക്കുള്ള ഗണപതി ഹോമം , അഷ്ടപദി, സോപാനസംഗീതം , ഉഷ:പൂജ നവകം , പഞ്ചഗവ്യം , ബ്രഹ്മരക്ഷസ് പൂജ, കലശ പൂജ, കലശാഭിഷേകം, ഉച്ചപൂജ എന്നീ പ്രത്യേക പൂജകൾ ഉൾപ്പെടെ മറ്റു പൂജകളും അവക്കൊപ്പം മേളവും ചെർപ്പുളശ്ശേരി ജയൻ മാരാർ & പാർട്ടി അവതരിപ്പിക്കുന്ന ഗംഭീര തായമ്പകയും തുടർന്ന് പൊങ്കാല നിവേദ്യ പൂജകളും നടക്കുന്നു. പൊങ്കാല സമർപ്പണത്തിനും ഗണപതി ഹോമത്തിനും മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ് . പൊങ്കാല സമർപ്പണം - 300രൂപ , ഗണപതി ഹോമം -150രൂപ FOR BOOKING, PLEASE CONTACT 9544579959, 9605500031. അന്നേ ദിവസം 11.30 മുതൽ പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്. സമർപ്പണം : (1). മാസ്റ്റർ ധ്യാൻ S /o ശ്രീ ദിലീപ് & ശ്രീമതി രാധിക പന്തലിങ്കൽ ഹൗസ് , കിഴൂർ (2). ശ്രീ വേണുഗോപാൽ & ശ്രീമതി ശാന്തകുമാരി , പാറ്റയിൽ , കിഴൂർ

View All

പൂജകൾ

keezhur kaav pooja thumb
ചുറ്റുവിളക്ക്

"ദീപേന സാധ്യതേ സർവ്വം" എന്ന വാക്യം പോലെ വിളക്കുകൾ തെളിയിച്ച് ക്ഷേത്ര പരിസരവും, പ്രപഞ്ചവും പ്രകാശപൂരിതമാക്കുക എന്നതാണ് ചുറ്റുവിളക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. അന്ധകാരം നീങ്ങി, പ്രകാശപൂരിതമായ അനുഗ്രഹം ഫലം.

keezhur kaav pooja thumb
ദാരികവധം പാട്ട്

ദേവിയുടെ ഉല്പത്തിയെക്കുറിച്ചുള്ള വാഴ്ത്തുപാട്ടാണ്‌ ദാരികവധം പാട്ട്. സർവ്വ ഐശ്വര്യത്തിനും ശത്രുദോഷം തീരുന്നതിനും ഈ വഴിപാട് ഉത്തമമായി കണക്കാക്കുന്നു. എല്ലാ മുപ്പട്ടു ഞായറാഴ്ചകളിലും ദാരികവധം പാട്ട് ഉണ്ടായിരിക്കുന്നതാണ്.

keezhur kaav pooja thumb
തോൽപ്പാവക്കൂത്ത്

ദാരിക നിഗ്രഹാർത്ഥം ശിവന്റെ മൂന്നാം തൃക്കണ്ണിൽനിന്നും പിറവികൊണ്ടവളാണ് ദേവി. രാമരാവണ യുദ്ധത്തിന്റെ മഹിമ കേട്ടറിഞ്ഞ ദേവി യുദ്ധം നേരിൽ കാണാനാവാത്തതിന്റെ നിരാശ ശിവനെ അറിയിക്കുന്നു. കലിയുഗകാലത്ത് നിന്റെ തിരുനടയിൽ രാമരാവണയുദ്ധം നിഴൽ നാടകരൂപത്തിൽ അവതരിപ്പിക്കപ്പെടുമെന്നും, അവിടെ നിനക്കതു കാണാനാകുമെന്നും ശിവൻ അനുഗ്രഹിക്കുന്നു. ആ വരദാനമാണ് കമ്പരാമായണത്തെ അടിസ്ഥാനമാക്കിയുള്ള തോൽപ്പാവക്കൂത്ത്. ദേവിയുടെ വടക്കുഭാഗത്ത് നിർമ്മിച്ച കൂത്തുമാടത്തിൽ പൂരമഹോത്സവകാലത്ത് നിത്യേന നടന്നുവരുന്നു.

keezhur kaav pooja thumb
കളംപാട്ട്

തികച്ചും പ്രകൃതിദത്തമായ പഞ്ചവർണ്ണപ്പൊടികൾ ഉപയോഗിച്ച് പഞ്ചലോഹങ്ങളെ ബന്ധപ്പെടുത്തിയാണ് ഭദ്രകാളിയുടെ രൂപം കാലം വരയ്ക്കുന്നത്. അലങ്കരിച്ച കളം ഗണപതി സ്തുതിയും "തായേ, മായേ, മുക്കണ്ണി" എന്ന് തുടങ്ങുന്ന ഭഗവതി സ്തുതിയും പാടി കർപ്പൂരം കത്തിച്ച്, കോമര നൃത്തത്തിൽ കളം മായ്ക്കുന്നു. ദേവിയെ ഈ കാലത്തിലേക്ക് ആവാഹിച്ച്, ഭക്തന്റെ സങ്കടങ്ങൾ ഏറ്റുപറഞ്ഞു പ്രാർത്ഥിച്ച്, ഈ വഴിപാട് ഭക്തിപൂർവ്വം ചെയ്‌താൽ ഉദ്ദേശിച്ച കാര്യങ്ങൾ ഭഗവതി ചെയ്തുതരും എന്ന് വിശ്വസിക്കപ്പെടുന്നു. പൂരമഹോത്സവകാലത്ത് കളംപാട്ട് നിത്യേന നടന്നുവരുന്നു.

keezhur kaav pooja thumb
ത്രികാല പൂജ

ത്രികാല പൂജ ; ഈ വഴിപാട് നടത്തുന്നതിലൂടെ ഭക്തൻ്റെ ജീവിതത്തിൽ ഐശ്വര്യവും, സന്തോഷവും, സമാധാനവും, അഭിവൃദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം.

keezhur kaav pooja thumb
കഠിന പായസം

കഠിന പായസം : ധനധാന്യവർദ്ധനവിനും രോഗദുരിത ശാന്തിക്കും ദേവിക്കു ജന്മനക്ഷത്രത്തിൽ ഈ വഴിപാടു കഴിക്കുന്നത് അത്യുത്തമം.

keezhur kaav pooja thumb
ചന്ദനം ചാർത്തൽ

ചന്ദനം ചാർത്തൽ : ഉഷ്ണരോഗശമനത്തിനും, ചര്‍മ്മ രോഗശാന്തിക്കും വേണ്ടിയാണ് ഈ വഴിപാട് പ്രധാനമായും നടത്തുന്നത്.

keezhur kaav pooja thumb
താലി ചാർത്തൽ

താലി ചാർത്തൽ : മംഗല്യഭാഗ്യം സിദ്ധിക്കുന്നതിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ഈ വഴിപാടു നടത്താം

keezhur kaav pooja thumb
മംഗല്യപൂജ

മംഗല്യപൂജ : ഈ വഴിപാട് നടത്തുന്നത് ദാമ്പത്യ ജീവിതത്തിലെ ഐശ്വര്യത്തിനും ദീർഘായുസ്സിനും വേണ്ടിയാണ്. ഇത് വിവാഹം ആഗ്രഹിക്കുന്നവർക്കും, ബന്ധങ്ങളിൽ സൗന്ദര്യവും സന്തോഷവും നിലനിർത്താൻ ആഗ്രഹിക്കുന്ന ദമ്പതിമാർക്കും ഒരുപോലെ പ്രയോജനകരമാണ്.

keezhur kaav pooja thumb
ഭഗവത് സേവ

ഭഗവത് സേവ : രോഗദുരിതങ്ങൾക്കും ദാരിദ്ര്യദുഃഖാദികൾക്കും പരിഹാരം ലഭിക്കും. ഉന്നതിക്കും കുടുംബശ്രേയസ്സിനും സന്താനലാഭത്തിനും ഉദ്ദിഷ്ട കാര്യപ്രാപ്തിക്കും ഉപകരിക്കുന്ന ദേവീ പൂജയാണ് ഭഗവതിസേവ

keezhur kaav pooja thumb
നെയ് വിളക്ക്

ഈ വഴിപാട് അറിവിന്റെയും ജ്ഞാനത്തിന്റെയും പ്രകാശത്തെ പ്രതീകപ്പെടുത്തുന്നു, നെയ്യ് ഉപയോഗിച്ച് വിളക്ക് തെളിയിക്കുന്ന വഴിപാടാണ് നെയ്യ് വിളക്ക്. നേത്രരോഗശമനം ഇതിലൂടെ ഉണ്ടാകുമെന്നാണ് വിശ്വാസം.

keezhur kaav pooja thumb
നാരങ്ങാ മാല

ദേവിയെ പ്രീതിപ്പെടുത്തുന്നതിനും ആഗ്രഹ പൂർത്തീകരണത്തിനും, ദോഷങ്ങൾ അകറ്റുന്നതിനും, രാഹുദോഷം പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഭഗവതിക്ക് നാരങ്ങാ മാല സമർപ്പിക്കുന്നത് ഉത്തമമാണ്

keezhur kaav pooja thumb
കുങ്കുമാർച്ചന

ദേവിക്ക് കുങ്കുമം അർപ്പിക്കുന്നത് സന്തോഷകരവും സമൃദ്ധവുമായ ജീവിതത്തിനായി അനുഗ്രഹങ്ങൾ തേടുന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഇത് ആന്തരിക ഐക്യം, സമൃദ്ധി, ആത്മീയ ഉന്നമനം എന്നിവ വളർത്തുന്നു

keezhur kaav pooja thumb
പുഷ്പാഞ്ജലി

ഹൈന്ദവ വിശ്വാസ പ്രകാരം പൂക്കൾ കൊണ്ടുള്ള അർച്ചനയാണ് പുഷ്പാഞ്ജലി. വിധിപ്രകാരമുള്ള മന്ത്രങ്ങള്‍ ജപിച്ചുകൊണ്ട് പൂവ്, ഇല, ജലം, ഫലം എന്നീ നാലു ദ്രവ്യങ്ങൾ ചേർത്തു് ദേവതയ്ക്കു സമര്‍പ്പിക്കുന്നു.വളരെ ലളിതമായ വഴിപാടാണ് പുഷ്പാഞ്ജലി. ഇവിടെ ജപിക്കുന്ന മന്ത്രത്തിൻ്റെ വൈവിദ്ധ്യവും സ്വഭാവവും അനുസരിച്ച് വിവിധ തരം പുഷ്പാഞ്ജലികള്‍ ഉണ്ട്. പുരുഷസൂക്തപുഷ്പാഞ്ജലി, ഗുരുതിപുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി, സ്വയംവരപുഷ്പാഞ്ജലി തുടങ്ങിയ ഇവയിൽ പെടുന്നു.

keezhur kaav pooja thumb
പിൻവിളക്ക്

പിൻവിളക്ക് കഴിക്കുന്നത് ഏത് ദുരിതത്തേയും ദശാസന്ധിയേയും ഇല്ലാതാക്കുന്നു എന്നാണ് വിശ്വാസം. മംഗല്യ സിദ്ധിക്കും ഉത്തമം

keezhur kaav pooja thumb
കെടാവിളക്ക്

രോഗശമനം, അവിവാഹിതർക്ക് വിവാഹം കഴിക്കാനും . വിവാഹിതർക്ക് കുടുംബത്തിൽ സന്തോഷം ഉണ്ടാകാനും .

keezhur kaav pooja thumb
പാൽ പായസം

പാൽ പായസം കുടുംബ സമൃദ്ധിക്കും രോഗശാന്തിക്കും വേണ്ടി സമർപ്പിക്കുന്നു

keezhur kaav pooja thumb
പട്ടു സമർപ്പണം

പട്ടു സമർപ്പണം ജീവിതത്തിലെ തടസങ്ങൾ മാറാൻ .

keezhur kaav pooja thumb
ചെമ്പരത്തി മാല

ചെമ്പരത്തി മാല ദൃഷ്ടി ദോഷം മാറുന്നതിന്

keezhur kaav pooja thumb
സൂക്തങ്ങൾ

* സാരസ്വത സൂക്തം - വിദ്യാഭ്യാസത്തിന് * മംഗല്യ സൂക്തം - വിവാഹത്തിന് * ഭാഗ്യ സൂക്തം - ഭാഗ്യലബ്ധിക്കും കാര്യസിദ്ധിക്കും * ഐക്യമത്യ സൂക്തം - കുടുംബ ഐശ്വര്യത്തിന് * ആയുർ സൂക്തം - ദീർഘായുസ്സിന് * സന്താന സൂക്തം - കുട്ടികളുടെ രക്ഷക്ക് * പുരുഷ സൂക്തം - സന്താന ലബ്ധിക്ക് * തൃഷ്ടുപ്പ് സൂക്തം - ശത്രു ദോഷ നിവാരണത്തിന് * ശ്രീ സൂക്തം - ഐശ്വര്യ വർധനത്തിന്

keezhur kaav pooja thumb
മുട്ടറുക്കൽ

തടസ്സങ്ങൾ നീക്കി വിജയ സിദ്ധി നേടാൻ

keezhur kaav pooja thumb
മണ്ഡലകാല ചുറ്റുവിളക്ക്

മണ്ഡലകാല ചുറ്റുവിളക്ക് 400 രൂപ മുഴുവൻ ചുറ്റുവിളക്ക് 2501 രൂപ

keezhur kaav pooja thumb
test

test

keezhur kaav pooja thumb
സാരസ്വതസൂക്തം

സാരസ്വതസൂക്തം - വിദ്യാഭ്യാസത്തിന്

keezhur kaav pooja thumb
മംഗല്യ സൂക്തം

മംഗല്യ സൂക്തം - വിവാഹത്തിന്

keezhur kaav pooja thumb
ഭാഗ്യസൂക്തം

ഭാഗ്യസൂക്തം - ഭാഗ്യലബ്ധിക്കും കാര്യസിദ്ധിക്കും

keezhur kaav pooja thumb
ഐക്യമത്യസൂക്തം

ഐക്യമത്യസൂക്തം - കുടുംബ ഐശ്വര്യത്തിന്

-->

Contact Person

സി പി രാജകുമാർ
സെക്രട്ടറി
  • Tel: 9605500031

Temple Address

  • Kizhur P.o, Via, Panamanna, Palakkad Dt.Kerala.